ഹോം » പൊതുവാര്‍ത്ത » 

പി.ജെ തോമസ് മുഖ്യമന്ത്രിയെ കണ്ടു

August 22, 2011

ന്യൂദല്‍ഹി: മുന്‍ മുഖ്യ വിജിലന്‍സ്‌ കമ്മീഷണര്‍ പി.ജെ.തോമസ്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി. ഉച്ചയ്ക്ക്‌ ഒരു മണിയോടെ ദല്‍ഹിയിലെ കേരള ഹൗസിലായിരുന്നു കൂടിക്കാഴ്ച. തികച്ചും സ്വകാര്യ സന്ദര്‍ശനമായിരുന്നു തന്റേതെന്ന്‌ പി.ജെ തോമസ് മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു.

പാമോയില്‍ കേസിലെ വിജിലന്‍സ്‌ കോടതി വിധിയെ കുറിച്ച്‌ പ്രതികരിക്കാന്‍ പി.ജെ തോമസ് തയ്യാറായില്ല. പാമോയില്‍ കേസില്‍ എട്ടാം പ്രതിയായ പി.ജെ.തോമസ്‌ ഉമ്മന്‍ചാണ്ടിയെ കണ്ടതിന്‌ ഏറെ രാഷ്‌ട്രീയ പ്രാധാന്യമാണ്‌ കല്‍പിക്കപ്പെടുന്നത്‌.

പാമോയില്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക്‌ അന്വേഷിക്കണമെന്ന്‌ തിരുവനന്തപുരം വിജിലന്‍സ്‌ കോടതി ഉത്തരവിട്ടിരുന്നു. ഇതിന് ശേഷം ഇതാദ്യമായാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്. പാമോയില്‍ ഇടപാട്‌ നടക്കുമ്പോള്‍ ഉമ്മന്‍ചാണ്ടി അന്ന്‌ ധനമന്ത്രിയും, പി.ജെ.തോമസ്‌ സംസ്ഥാന സിവില്‍ സപ്ലൈസ്‌ സെക്രട്ടറിയുമായിരുന്നു.

Related News from Archive
Editor's Pick