ഹോം » സംസ്കൃതി » 

പ്രാര്‍ത്ഥനകളുടെ പ്രസക്തി

August 22, 2011

പ്രാര്‍ത്ഥന സ്നേഹമാണ്‌. സ്നേഹത്തിന്റെ ശുദ്ധമായ തരംഗങ്ങളാണ്‌ പ്രാര്‍ത്ഥനയിലൂടെ ലോകമെങ്ങും പരക്കുന്നത്‌. എന്റെ ഒരാളുടെ പ്രാര്‍ത്ഥനകൊണ്ട്‌ എന്തുനേടാനാണ്‌ എന്ന്‌ ചിന്തിക്കരുത്‌. മരുഭൂമിയില്‍ ഒരു പുഷ്പം വിടര്‍ന്നാല്‍ അത്രയുമായില്ലേ? അവിടെ ഒരു വൃക്ഷമെങ്കിലും വളര്‍ന്ന്‌ കുറച്ച്‌ തണലെങ്കിലുമുണ്ടാകില്ലേ?
അക്രമികളും ഭീകരവാദികളും യുദ്ധക്കൊതിയന്മാരുമെല്ലാം സ്നേഹം വറ്റിയവരാണ്‌. കാരുണ്യമില്ലാത്തവരാണ്‌. നമ്മളെപ്പോലുള്ള കോടിക്കണക്കിനാളുകളുടെ പ്രാര്‍ത്ഥനയിലൂടെ അന്തരീക്ഷത്തില്‍ നിറയുന്ന സ്നേഹവും കാരുണ്യവും അവരുടെ മനസ്സിനെ അല്‍പമെങ്കിലും മാറ്റാന്‍ സഹായിക്കട്ടെ.
ഇന്ന്‌ നമുക്കാവശ്യം ഹൃദയത്തില്‍ സ്നേഹവും കാരുണ്യവുമുള്ളവരെയാണ്‌. അങ്ങനെയുള്ളവരാണ്‌ സമൂഹത്തിന്റെ ശക്തി. അവരിലൂടെ മാത്രമേ പരിവര്‍ത്തനമുണ്ടാകൂ.

Related News from Archive
Editor's Pick