ഹോം » പ്രാദേശികം » തൃശ്ശൂര്‍ » 

ദുരന്ത നിവാരണം; അടിയന്തിരയോഗം ഇന്ന്‌

August 22, 2011

ചെന്ത്രാപ്പിന്നി : അഴീക്കോട്‌ തുറമുഖത്ത്‌ നിരന്തരം ഉണ്ടാകുന്ന അപകട ദുരന്തങ്ങള്‍ ഒഴിവാക്കാനായി നടപടികള്‍ ത്വരിതപ്പെടുത്താനായി കളക്ടറുടെ നേതൃത്വത്തില്‍ ഇന്ന്‌ അഴിക്കോട്‌ യോഗം ചേരും. അഡ്വ. വി.എസ്‌.സുനില്‍കുമാര്‍ എംഎല്‍എയുടെ അഭ്യര്‍ത്ഥന പ്രകാരമാണ്‌ യോഗം ചേരുന്നത്‌. അഴിക്കോട്‌ അഴിമുഖത്തെ മണല്‍ തിട്ടമൂലം വള്ളം മറിഞ്ഞ്‌ കഴിഞ്ഞ ദിവസം പേ ബസാര്‍ സ്വദേശി സുബ്രഹ്മണ്യന്‍ മരണപ്പെട്ടിരുന്നു. ഒരു മാസം മുമ്പ്‌ ചെന്ത്രാപ്പിന്നി ബീച്ച്‌ സ്വദേശി കൊച്ചിക്കാട്ട്‌ തമ്പിയും അഴിമുഖത്ത്‌ അപകടത്തില്‍ മരണപ്പെട്ടിരുന്നു. അപകടവും മരണവും തുടര്‍ക്കഥയായിട്ടും അധികൃതര്‍ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവാത്തതില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. അഴിമുഖത്തെ മണല്‍ തിട്ടയാണ്‌ അടിക്കടി അപകടം ഉണ്ടാകാന്‍ കാരണം.
മണല്‍തിട്ട നീക്കം ചെയ്യാന്‍ നടപടി വേണമെന്ന്‌ മത്സ്യതൊഴിലാളികള്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും നടപടികളായിരുന്നില്ല. കെ.പി.ധനപാലന്‍ എം.പി, മണല്‍ തിട്ട നീക്കം ചെയ്യാന്‍ ഇടപെടാമെന്ന്‌ പറഞ്ഞെങ്കിലും നടപടികളായില്ല. അഴിക്കോട്ടെ മണല്‍തിട്ടകള്‍ നീക്കം ചെയ്ത്‌ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട്‌ മത്സ്യതൊഴിലാളികള്‍ 26ന്‌ പണിമുടക്കുമെന്ന്‌ തീരുമാനമായിട്ടുണ്ട്‌. നാളെ മത്സ്യത്തൊഴിലാളികളും യോഗം ചേരുന്നുണ്ട്‌.

Related News from Archive
Editor's Pick