ഹോം » വാര്‍ത്ത » പ്രാദേശികം » എറണാകുളം » 

മോഷണക്കേസിലെ പ്രതി അറസ്റ്റില്‍

August 22, 2011

കോതമംഗലം: നിരവധി മോഷണക്കേസിലെ പ്രതിയായ പുലി അലിയാര്‍ എന്ന്‌ അറിയപ്പെടുന്ന അടിമാലി മച്ചിപ്ലാവ്‌ സ്വദേശി മെയ്ക്കല്‍ അലിയാര്‍ (30)നെ കോതമംഗലത്തെ ലോഡ്ജില്‍ ഉറങ്ങിക്കിടക്കുകയായിരുന്നയാളുടെ പണം മോഷ്ടിച്ചകേസിലാണ്‌ ഇയാള്‍ പിടിയിലായത്‌.
വിവിധ കേസുകളില്‍ ജയില്‍ ശിക്ഷകഴിഞ്ഞ്‌ കഴിഞ്ഞ ദിവസമാണ്‌ മോചിതനായത്‌. വിവിധ പോലീസ്‌ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ നിരവധികേസുകളുണ്ട്‌. കോതമംഗലം എസ്‌ഐഎച്ച്‌ സമീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ ഇയാളെ അറസ്റ്റ്‌ ചെയ്തത്‌. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ്ചെയ്തു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

എറണാകുളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick