ഹോം » പ്രാദേശികം » എറണാകുളം » 

രംഗനാഥമിശ്ര കമ്മീഷന്‍ തള്ളിക്കളയണം: പട്ടികജാതിമോര്‍ച്ച

August 22, 2011

ആലുവ: പട്ടികജാതി പിന്നോക്ക സംമുദായങ്ങളുടെ സംവരണാവകാശം അട്ടിമറിയ്ക്കുന്ന രംഗനാഥ മിശ്രകമ്മീഷന്‍ തള്ളിക്കളയണമെന്ന്‌ ബിജെപി പട്ടിക ജാതി മോര്‍ച്ച ആലുവ നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ആലുവ അന്നപൂര്‍ണ ഹാളില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ ബിജെപി ജില്ലാ വൈസ്‌ പ്രസിഡന്റ്‌ എം.കെ.സദാശിവന്‍ ഉദ്ഘാടനം ചെയ്തു.
ബിജെപി സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ പി.എം.വേലായുധന്‍ മുഖ്യപ്രഭാഷണം നടത്തി. പട്ടികജാതിമോര്‍ച്ച നിയോജകമണ്ഡലം പ്രസിഡന്റ്‌ എ.കെ.അജി അദ്ധ്യക്ഷത വഹിച്ചയോഗത്തില്‍ എ.രവി, എം.ബ്രഹ്മരാജ്‌, കെ.കെ.തിലകന്‍, എം.എന്‍.ഗോപി, വിജയന്‍നായത്തോട്‌, കെ.ജി.ഹരിദാസ്‌, ബേബി നമ്പേലി, പി.ആര്‍.രഘു, ലാലു വപ്പാലശേരി, റ്റി.സി.ഷിജു തുടങ്ങിയവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി എ.കെ.അജി (പ്രസിഡന്റ്‌), ഉദയന്‍, അപ്പു എടത്തല (വൈസ്‌ പ്രസിഡന്റുമാര്‍), ടി.സി.ഷിജു (ജനറല്‍ സെക്രട്ടറി), രാഹുല്‍, സമിരണ്‍, ശ്യാം അയ്യപ്പന്‍, എന്‍.എന്‍.രാധാകൃഷ്ണന്‍ (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

Related News from Archive
Editor's Pick