ഹോം » പ്രാദേശികം » കോട്ടയം » 

ശോഭായാത്രകള്‍ ‘പൊളിക്കാന്‍’ ഗ്രാമസഭയുമായി മെമ്പര്‍മാര്‍

August 22, 2011

വെള്ളൂറ്‍ : ശ്രീകൃഷ്ണജയന്തി ദിനത്തില്‍ ശോഭായാത്രകളിലെ ജനപങ്കാളിത്തം കുറയ്ക്കാന്‍ ഗ്രാമസഭകള്‍ സംഘടിപ്പിച്ച വാര്‍ഡ്മെമ്പര്‍മാരുടെ നടപടിക്കെതിരെ ജനരോഷം ശക്തമാകുന്നു. പമ്പാടി ഗ്രാമപഞ്ചായത്തിലെ ഒന്ന്‌ മുതല്‍ അഞ്ച്‌ വരെയുള്ള വാര്‍ഡുകളിലെ മെമ്പര്‍മാരുടെ നടപടിയാണ്‌ എതിര്‍പ്പിന്‌ കാരണമായത്‌. ഉച്ചയ്ക്ക്‌ ഒരു മണി മുതല്‍ ആറ്‌ മണിവരെയാണ്‌ ഗ്രാമസഭകള്‍ നടത്തിയത്‌. എന്നാല്‍ ശോഭായാത്രകളിലെ ജനത്തിരക്ക്‌ കാരണം ഗ്രാമസഭകളില്‍ പങ്കെടുത്തവരുടെ എണ്ണം വളരെ കുറവായിരുന്നു. ഇതോടെ ഗ്രാമസഭകള്‍ വീണ്ടും നടത്തണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്‌. ഗ്രാമപഞ്ചായത്ത്‌ മെമ്പര്‍മാരുടെ നടപടിക്കെതിരെ വിവിധ ഹിന്ദുസംഘടനകള്‍ ശക്തമായി പ്രതിഷേധിച്ചു. യോഗത്തില്‍ കെ.എന്‍ സജികുമാര്‍, അഡ്വ. എസ്‌. പ്രദീപകുമാര്‍, കെ. മോഹനന്‍, ജയന്‍ തടിയില്‍, കെ.കെ പൊന്നപ്പന്‍, റ്റി.കെ സുരേഷ്കുമാര്‍, രാധാകൃഷ്ണന്‍ മേച്ചേരില്‍, എം.ബി പ്രദീപ്കുമാര്‍, കെ.ജി ഷൈല എന്നിവര്‍ പ്രസംഗിച്ചു. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട്‌ ഗ്രാമപഞ്ചായത്ത്‌ അധികൃതര്‍ രംഗത്തെത്തിയിട്ടുണ്ട്‌. പാമ്പാടി : ശ്രീകൃഷ്ണജയന്തി ദിനത്തില്‍ ഗ്രാമസഭകള്‍ നടത്തിയ ഗ്രാമപഞ്ചായത്ത്‌ അധികൃതരുടെ നടപടിയില്‍ ബിജെപി പഞ്ചായത്ത്‌ കമ്മറ്റി പ്രതിഷേധിച്ചു. യോഗത്തില്‍ പ്രസിഡണ്റ്റ്‌ പി.ജി ശ്രീനിവാസന്‍, പി.കെ ഉണ്ണികൃഷ്ണന്‍, കെ.വി അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്തില്‍ നിന്നുള്ള വ്യക്തിഗത ആനുകൂല്യങ്ങള്‍ ഒരു വിഭാഗത്തിന്‌ നിഷേധിക്കാനുള്ള ശ്രമമാണ്‌ നടക്കുന്നതെന്നും വാര്‍ഡുകളില്‍ വീണ്ടും ഗ്രാമസഭകള്‍ വിളിച്ചു ചേര്‍ക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

കോട്ടയം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick