ഹോം » വാര്‍ത്ത » 

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സമ്പത്ത്: സുപ്രീംകോടതിയെ സമീപിക്കുമെന്ന് വി.എസ്

August 23, 2011

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സമ്പത്ത്‌ മോഷ്ടിക്കപ്പെട്ടുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍ പറഞ്ഞു.

ക്ഷേത്രത്തില്‍ മോഷണം തടഞ്ഞ ഉദ്യോഗസ്ഥരെ പുറത്താക്കുകയാണ്‌ ദേവസ്വം അധികാരികള്‍ ചെയ്തത്‌. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയായിരിക്കുമ്പോഴും പ്രതിപക്ഷ നേതാവായിരിക്കുമ്പോഴും തനിക്ക്‌ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്‌. അത്‌ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ പറയുകയാണ്‌ താന്‍ ചെയ്തത്‌. അല്ലാതെ തന്റെ അഭിപ്രായമല്ല അതെന്നും വി.എസ്‌ തിരുവനന്തപുരത്ത്‌ പറഞ്ഞു.

പാമോയില്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സംസ്ഥാനത്തെ വിവിധ ഗവണ്‍മെന്റ്‌ ഓഫീസുകളിലേക്ക്‌ എല്‍.ഡി.എഫ്‌ നടത്തുന്ന മാര്‍ച്ച്‌ സെക്രട്ടറിയേറ്റ്‌ നടയില്‍ ഉദ്ഘാടനം ചെയ്‌ത ശേഷം മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു വി.എസ്‌.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

വാര്‍ത്ത - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick