ഹോം » വാണിജ്യം » 

ആഗോളവിപണിയില്‍ സ്വര്‍ണ്ണവില കൂടി

August 23, 2011

കൊച്ചി: ആഗോള വിപണിയില്‍ സ്വര്‍ണത്തിന്‌ വില ഔ‍ണ്‍സിന്‌ 1900 ഡോളറിനു മുകളിലെത്തി. ഇതോടെ ഇന്ത്യന്‍ വിപണിയില്‍ ഇന്ന്‌ പവന്‌ 300 മുതല്‍ 600 രൂപവരെ വില ഉയരാനാണ്‌ സാധ്യത.

സാമ്പത്തിക പ്രതിസന്ധി ഇനിയും രൂക്ഷമായേകുമെന്ന വിലയിരുത്തലുകളെ തുടര്‍ന്ന്‌ വന്‍കിട രാജ്യാന്തര നിക്ഷേപകരെല്ലാം സ്വര്‍ണത്തിലേക്ക്‌ തിരിയുന്നതാണ്‌ വിലവര്‍ധനയ്ക്ക്‌ ഇടയാക്കുന്നത്‌. അമേരിക്കയിലെയും യുറോപ്പിലെയും സാമ്പത്തിക പ്രശ്നങ്ങളും വിലവര്‍ധനയ്ക്ക്‌ കാരണമാകുന്നുണ്ട്‌.

ഇന്നലെ ആഭ്യന്തര വിപണയില്‍ പവന്‌ 21,200 രൂപയായിരുന്നു സ്വര്‍ണവില. രണ്ടു തവണയായി ഇന്നല 280 രൂപയാണ്‌ പവന്‌ കൂടിയത്. കഴിഞ്ഞ ദിവസം ഒരു ഔണ്‍സ് സ്വര്‍ണ്ണത്തിന് 24 ഡോളറിന്റെ വര്‍ദ്ധനവാണ് രാജ്യാന്തര വിപണിയില്‍ ഉണ്ടായത്. 2500 ഡോളറിലേക്ക് സ്വണ്ണത്തിന്റെ വില രാജ്യാന്തര വിപണിയില്‍ എത്തുമെന്നാണ് വിപണി പ്രതീക്ഷിക്കുന്നത്.

ഓഹരി വിപണിയിലെ അനിശ്ചിതത്വവും സ്വര്‍ണ വില വര്‍ദ്ധിപ്പിക്കാന്‍ കാരണമായി. കേരളത്തില്‍ വിവാഹ സീസണായതോടെ വ്യാപാരികള്‍ സ്വര്‍ണം വാങ്ങാന്‍ കാണിച്ച താല്‍പര്യവും ഇവിടെ വില വര്‍ദ്ധനയ്ക്ക്‌ ആക്കം കൂട്ടി.

Related News from Archive
Editor's Pick