ഹോം » വിചാരം » 

കുറ്റ്യാടിയിലെ സംഘര്‍ഷം

August 23, 2011

ശ്രീകൃഷ്ണജയന്തി നാളില്‍ ശോഭായാത്രക്കുനേരെയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട്‌ കോഴിക്കോട്‌ ജില്ലയിലെ കുറ്റ്യാടി മേഖല സംഘര്‍ഷനിര്‍ഭരമാണ്‌. ഏത്‌ സംഗതിയും സമൂഹത്തില്‍ പ്രശ്നമുണ്ടാക്കാനുള്ള ആയുധമാക്കുന്നവര്‍ ആ മേഖലയില്‍ സജീവമാണ്‌. പ്രത്യേകിച്ച്‌ മതസംബന്ധമായ കാര്യങ്ങളാവുമ്പോള്‍ ഇത്തരക്കാര്‍ക്ക്‌ അവരുടെ അജണ്ട നടപ്പാക്കാന്‍ എളുപ്പം സാധിക്കും. കൊച്ചു കുട്ടികള്‍ ശോഭായാത്രയായി പോവുമ്പോള്‍ ബോധപൂര്‍വം അതിലേക്ക്‌ ബൈക്കോടിച്ചുകയറ്റുന്ന മാനസികാവസ്ഥയെ എന്ത്‌ പേരിട്ട്‌ വിളിക്കണമെന്നറിയില്ല. അതിനെ തുടര്‍ന്ന്‌ വന്‍ കലാപമുണ്ടാക്കാന്‍ മുസ്ലിം തീവ്രവാദികള്‍ അക്ഷീണപ്രയത്നം തന്നെയാണ്‌ നടത്തിയത്‌.
സമാധാനാന്തരീക്ഷം ഉണ്ടാക്കാനുള്ള അധികൃത-രാഷ്ട്രീയ നീക്കങ്ങളെപോലും തകര്‍ക്കാന്‍ മുസ്ലീംതീവ്രവാദികള്‍ ശ്രമിക്കുകയുണ്ടായി. സംഘര്‍ഷമേഖലകള്‍ സന്ദര്‍ശിക്കാന്‍ ശ്രമിക്കുമ്പോള്‍ മന്ത്രി മുനീറിനെ തടഞ്ഞ്‌ തിരിച്ചയച്ചത്‌ അതിന്റെ ഭാഗമാണ്‌. ഇത്തരം സ്ഥിതിവിശേഷം ഗുരുതരമായ സംഭവഗതികള്‍ക്ക്‌ ഇടവരുത്തുമെന്ന്‌ കരുതി ശക്തമായ നടപടികളുമായി പൊലീസും ജില്ലാ ഭരണകൂടവും രംഗത്തുണ്ടാവണം. ഭരണത്തിന്റെ ഹുങ്കില്‍ എന്തും ചെയ്തുകളയാമെന്ന അഹന്തയുടെ കൊമ്പൊടിക്കാന്‍ ബോധപൂര്‍വം ശ്രമിച്ചേമതിയാവൂ. സര്‍ക്കാരും ഇക്കാര്യത്തില്‍ ശ്രദ്ധിച്ചാല്‍ അവര്‍ക്ക്‌ നന്ന്‌.

Related News from Archive
Editor's Pick