ഹോം » പ്രാദേശികം » തൃശ്ശൂര്‍ » 

വടക്കുംനാഥ ക്ഷേത്രത്തില്‍ നങ്ങ്യാര്‍കൂത്ത്‌ ആരംഭിച്ചു

August 23, 2011

തൃശൂര്‍ : വടക്കുംനാഥ ക്ഷേത്രത്തില്‍ നങ്ങ്യാര്‍കൂത്തിന്‌ തുടക്കമായി. വടക്കുംനാഥ കൂത്തമ്പലത്തില്‍ ശ്രീകൃഷ്ണചരിതം നങ്ങ്യാര്‍കൂത്താണ്‌ അവതരിപ്പിക്കുന്നത്‌. 217 ശ്ലോകങ്ങള്‍ അടങ്ങിയിട്ടുള്ള ശ്രീകൃഷ്ണന്റെ ജനനം മുതല്‍ സുഭദ്രാഹരണം വരെ ഉള്ള കഥകളാണ്‌ അവതരിപ്പിക്കുന്നത്‌. ജരാസന്ധയുദ്ധം, ദ്വാരകാ നിര്‍മ്മാണം, സുഭദ്രാനുരാഗം, സുഭദ്രാഹരണം തുടങ്ങിയ പ്രധാന ഭാഗങ്ങളാണ്‌ കൂത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌. അപര്‍ണ നങ്ങ്യാരാണ്‌ കൂത്ത്‌ അവതരിപ്പിക്കുന്നത്‌. അമ്മന്നൂര്‍ മാധവചാക്യാര്‍, അമ്മന്നൂര്‍ കുട്ടന്‍ചാക്യാര്‍, ഉഷ നങ്ങ്യാര്‍ എന്നിവരുടെ ശിക്ഷണത്തിലാണ്‌ അപര്‍ണ നങ്ങ്യാര്‍ ചാക്യാര്‍കൂത്ത്‌ അഭ്യസിച്ചത്‌. തുടര്‍ച്ചയായി പതിനഞ്ചാം വര്‍ഷമാണ്‌ അപര്‍ണ നങ്ങ്യാര്‍ വടക്കുന്നാഥനില്‍ നങ്ങ്യാര്‍കൂത്ത്‌ അവതരിപ്പിക്കുന്നത്‌. രാമചന്ദ്രന്‍ നമ്പ്യാര്‍, ശിവദാസന്‍ നമ്പ്യാര്‍ (മിഴാവ്‌), ഇന്ദിര നങ്ങ്യാര്‍ (താളം) എന്നിവരാണ്‌ അണിയറയില്‍.

തൃശ്ശൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick