ഹോം » പ്രാദേശികം » തൃശ്ശൂര്‍ » 

ട്രാഫിക്‌ പരിഷ്കാരം നടപ്പിലാക്കണം

August 23, 2011

തൃശൂര്‍ : വര്‍ദ്ധിച്ചുവരുന്ന വാഹനങ്ങളുടെ പെരുപ്പം മൂലം വാഹനാപകടങ്ങള്‍ വര്‍ദ്ധിച്ചുവരികയാണെന്നും ഇത്‌ കണക്കിലെടുത്ത്‌ നല്ലരീതിയിലുള്ള ട്രാഫിക്‌ പരിഷ്കാരം നടപ്പിലാക്കണമെന്നും ആക്ട്സ്‌ ജനറല്‍ബോഡിയോഗം ആവശ്യപ്പെട്ടു. ഫാ.ഡേവീസ്‌ ചിറമ്മല്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ സിആര്‍ വത്സലന്‍ അദ്ധ്യക്ഷത വഹിച്ചു. എം.കെ.വര്‍ഗ്ഗീസ്‌, ലൈജു സെബാസ്റ്റ്യന്‍, കെ.ജയപ്രകാശന്‍, ടി.എ.അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി സി.ആര്‍.വത്സന്‍ പ്രസിഡണ്ട്‌, ടി.എ.അബൂബക്കര്‍, വറീത്‌ തരകന്‍ (വൈ.പ്രസിഡണ്ടുമാര്‍), ലൈജു സെബാസ്റ്റ്യന്‍ (സെക്രട്ടറി), സി.എസ്‌.ധനന്‍, ഉമ്മര്‍ ഫറൂഖ്‌ (ജോ.സെക്രട്ടറിമാര്‍), കെ.ജയപ്രകാശന്‍ (ട്രഷറര്‍), അബ്ദുള്‍ നാസര്‍ (കണ്‍വീനര്‍), ജോര്‍ജ്ജ്‌ പല്ലിശ്ശേരി, പ്രിന്‍സ്‌ പോള്‍ (ജോ.കണ്‍വീനര്‍മാര്‍), പി.ജി.ഗസൂണ്‍ജി (പി.ആര്‍.ഒ) എന്നിവരെ തെരഞ്ഞെടുത്തു.

തൃശ്ശൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick