മകനെ പൊള്ളിച്ച അച്ഛനെ അറസ്റ്റ്‌ ചെയ്തു

Tuesday 23 August 2011 10:50 pm IST

തൃശൂര്‍ : മകന്റെ ദേഹത്ത്‌ പൊള്ളലേല്‍പ്പിച്ച അച്ഛനെ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. കുന്നംകുളം മധുപ്പുള്ളി വടക്കേക്കര കൊള്ളിപ്പറമ്പില്‍ സുരേഷിനെയാണ്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്തത്‌. കഴിഞ്ഞ ദിവസം ചെറിയച്ഛന്റെ പോക്കറ്റില്‍ നിന്ന്‌ പണം മോഷ്ടിച്ചുവെന്ന്‌ പറഞ്ഞ്‌ പന്ത്രണ്ട്‌ വയസ്സുകാരനായ വിഷ്ണുവിന്റെ ദേഹത്ത്‌ ഇയാള്‍ പൊള്ളലേല്‍പ്പിക്കുകയായിരുന്നു. സുരേഷ്‌ മദ്യ ലഹരിയിലായിരുന്നുവെന്ന്‌ പറയുന്നു. പരിക്കേറ്റ വിഷ്ണുവിനെ കുന്നംകുളത്ത്‌ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.