ഹോം » പ്രാദേശികം » തൃശ്ശൂര്‍ » 

കേളത്ത്‌ അരവിന്ദാക്ഷമാരാര്‍ക്ക്‌ മേളംദുബായ്‌ പുരസ്കാരം

August 23, 2011

തൃശൂര്‍ : അഞ്ചു പതിറ്റാണ്ടിലേറെക്കാലമായി മേളകലാരംഗത്ത്‌ നിറഞ്ഞ്‌ നില്‍ക്കുന്ന കേളത്ത്‌ അരവിന്ദാക്ഷമാരാരെ മേളം ദുബായ്‌ പുരസ്കാരം നല്‍കി ആദരിക്കും. മേളം ദുബായ്‌ അസോസിയേഷനാണ്‌ അവാര്‍ഡ്‌ സംഘടിപ്പിച്ചത്‌. 27ന്‌ രാവിലെ 10ന്‌ എടക്കുന്നി ഇടിഎം ഹാളില്‍ നടക്കുന്ന ചടങ്ങിന്‌ ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ടിവി ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്യും. എംപി വിന്‍സെന്റ്‌ എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. പ്രൊഫ. എം.മാധവന്‍കുട്ടി പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തും. ഡോ.പി.വി.കൃഷ്ണന്‍നായര്‍ പുരസ്കാര സമര്‍പ്പണം നടത്തും. പെരുവനം കുട്ടന്‍മാരാര്‍, കിഴക്കൂട്ട്‌ അനിയന്‍മാരാര്‍, വൈദ്യരത്നം ഗ്രൂപ്പ്‌ ഡയറക്ടര്‍ കെ.കെ.വാസുദേവന്‍, പാറമേക്കാവ്‌ ദേവസ്വം പ്രസിഡണ്ട്‌ കെ.കെ.മേനോന്‍, കെ.എസ്‌.സന്തോഷ്‌, കോരമ്പത്ത്‌ ഗോപിനാഥന്‍, ഇ.ശേഖരവാര്യര്‍, ജയമുത്തിപ്പീടിക, ചേറുശ്ശേരി കുട്ടന്‍മാരാര്‍, ദിലീപ്‌ എന്നിവര്‍ സംസാരിക്കും. 14-ാ‍ം വയസ്സില്‍ എടക്കുന്നി ക്ഷേത്രത്തില്‍ തായമ്പക കൊട്ടിയാണ്‌ കേളത്ത്‌ അരവിന്ദാക്ഷന്റെ അരങ്ങേറ്റം.
കുറുപ്പത്ത്‌ നാണുമാരാര്‍ക്കൊപ്പം മേളത്തില്‍ കൊട്ടിയാണ്‌ അരവിന്ദാക്ഷന്‍ തന്റെ മേളരംഗത്ത്‌ തുടക്കം കുറിച്ചത്‌. മാക്കോത്ത്‌ നാണുമാരാര്‍, പെരുവനം നാരായണമാരാര്‍, തൃപ്പേക്കുളം അച്ചുതമാരാര്‍,ചക്കുംകുളം അപ്പുമാരാര്‍ തുടങ്ങി പ്രഗത്ഭര്‍ക്കൊപ്പം അരവിന്ദാക്ഷമാരാര്‍ കൊട്ടിയിട്ടുണ്ട്‌.

തൃശ്ശൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick