ഹോം » പ്രാദേശികം » തൃശ്ശൂര്‍ » 

എസ്‌എന്‍ഡിപി യൂത്ത്‌ മൂവ്മെന്റ്‌ നാളെ കളക്ട്രേറ്റ്‌ മാര്‍ച്ച്‌ നടത്തും

August 23, 2011

തൃശൂര്‍ : പിന്നോക്ക സമുദായങ്ങളോട്‌ ഭരണകൂടങ്ങള്‍ കാണിക്കുന്ന അവഗണനക്കെതിരെ എസ്‌എന്‍ഡിപി യോഗം ആരംഭിക്കാന്‍ പോകുന്ന പ്രക്ഷോഭപരിപാടികളുടെ ഭാഗമായി പിന്നോക്ക സമുദായക്ഷേമവകുപ്പ്‌ രൂപീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ നാളെ എസ്‌എന്‍ഡിപിയോഗം യൂത്ത്‌ മൂവ്മെന്റിന്റെ ആഭിമുഖ്യത്തില്‍ കളക്ട്രേറ്റ്‌ മാര്‍ച്ച്‌ നടത്തും. ജില്ലയിലെ എസ്‌എന്‍ഡിപി യൂണിയനുകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ്‌ മാര്‍ച്ച്‌. പതിനൊന്നാം പഞ്ചവത്സരപദ്ധതിയില്‍ കേന്ദ്രഗവണ്‍മെന്റ്‌ പിന്നോക്കക്ഷേമ വകുപ്പ്‌ രൂപീകരിക്കുന്നതിനുവേണ്ടി 1558കോടി രൂപ വകയിരുത്തിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന്‌ സംയുക്തസമരസമിതി ചെയര്‍മാന്‍ കെ.വി.സദാനന്ദന്‍, എം.എന്‍.പവിത്രന്‍, സജീവ്കുമാര്‍ കല്ലട, ഗിരീഷ്‌ മാത്തുക്കാട്ടില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. നാളെ രാവിലെ 10മണിക്ക്‌ വിദ്യാര്‍ത്ഥി കോര്‍ണറില്‍ നിന്നും ആരംഭിക്കുന്ന മാര്‍ച്ച്‌ കളക്ട്രേറ്റിന്‌ മുന്നില്‍ അവസാനിക്കും. ധര്‍ണ കെ.വി.സദാനന്ദന്‍ ഉദ്ഘാടനം ചെയ്യും. യോഗം കൗണ്‍സിലര്‍ ബേബിറാം, രമേശ്‌ അടിമാലി എന്നിവര്‍ സംസാരിക്കും.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick