സ്വാശ്രയ മെഡിക്കല്‍ ഫീസ്‌: സര്‍ക്കാര്‍ നയത്തില്‍ മാറ്റം

Thursday 23 June 2011 1:29 pm IST

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ ഫീസ്‌ സംബന്ധിച്ച്‌ നയത്തില്‍ സര്‍ക്കാര്‍ മാറ്റം വരുത്തുന്നു. നയം മാറ്റത്തിന്‌ സാവകാശം വേണമെന്ന്‌ അഡ്വക്കേറ്റ്‌ ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു. അതേസമയം മെഡിക്കല്‍ ഫീസ്‌ വര്‍ദ്ധിപ്പിച്ചതിനെതിരെ മുഹമ്മദ്‌ കമ്മറ്റിക്ക്‌ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ അവകാശമില്ലെന്ന്‌ കോടതി ആവര്‍ത്തിച്ചു. സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനപ്രകാരം കേസ്‌ അടുത്ത ചൊവ്വാഴ്ചത്തേക്ക്‌ മാറ്റി.