രാംലീലാ മൈതാനത്ത്‌ സുരക്ഷ ഇരട്ടിയാക്കി

Wednesday 24 August 2011 12:51 pm IST

ന്യൂദല്‍ഹി: അണ്ണാ ഹസാരെ സമരം നടത്തുന്ന രാംലീലാ മൈതാനത്ത്‌ സുരക്ഷ ഇരട്ടിയാക്കി. ഹസാരെ പ്രശ്‌നം പരിഹരിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ഇന്ന്‌ സര്‍വകക്ഷിയോഗം വിളിച്ചതിന്റെ പശ്ചാത്തലത്തിലാണ്‌ രാംലീലാ മൈതാനിയില്‍ സുരക്ഷ ഉയര്‍ത്തിയത്‌. സുരക്ഷാ സേനയുടെ എണ്ണം ഇരട്ടിയാക്കിയിട്ടുണ്ട്. ഹസാരെയുടെ സ്റ്റേജിന്‌ ചുറ്റം അറുപതോളം പോലീസ്‌ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്‌. പോലീസിനെ കൂടാതെ സി.ആര്‍.പി.എഫ്‌ ജവാന്‍മാര്‍ ഉള്‍പ്പെടെ 500 ഓളം പേരുമുണ്ട്‌. രാംലീലാ മൈതാനത്ത്‌ സി.സി.ടി.വി കാമറയും സ്ഥാപിച്ചിട്ടുണ്ട്‌. സമരവേദിയിലെ എല്ലാവരുടെയും സുരക്ഷിതത്വം പ്രധാനമാണെന്നും ആവശ്യമായ പോലീസ്‌ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും മുതിര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥന്‍ അറിയിച്ചു.