ഹോം » പ്രാദേശികം » എറണാകുളം » 

ഉപവാസ ധന്യതയുമായി ജൈനോത്സവത്തിന്‌ ഇന്ന്‌ തുടക്കം

August 24, 2011

മട്ടാഞ്ചേരി: സമര്‍പ്പണത്തിന്റെയും, ആത്മീയതയുടെയും ധന്യതയാര്‍ന്ന ഉപവാസ ധന്യതയുമായി ജൈന സമൂഹം പരിയൂഷന്‍ പര്‍വ്വ്‌ ഉത്സവത്തിന്‌ ഇന്ന്‌ തുടക്കം. 125 വര്‍ഷത്തെ ആത്മീയ കേന്ദ്രത്തിന്റെ ചരിത്രവുമായുള്ള സ്പേതാംബര്‍ മുര്‍ത്തി പൂജകള്‍ ജൈന്‍ സംഘത്തിന്റെ നേതൃത്വത്തിലാണ്‌. ജൈനോത്സവം നടക്കുന്നത്‌.
ഗുജറാത്തി റോഡിലെ ജൈനക്ഷേത്രസമുച്ചയത്തിലിനി ജൈനആചാര- അനുഷ്ഠാന-വൃത ശുദ്ധിയുടെ മന്ത്രങ്ങളും, ധ്വനി കളുമുയരും. ഏട്ട്‌ ദിവസത്തെ ഉപവാസയജ്ഞമാണ്‌ ആഘോഷത്തിന്റെ സവിശേഷത. ഒമ്പതാം ദിവസം പരസ്പരം ക്ഷമയാചിച്ചുള്ള ക്ഷമാപണ്‍, പത്താംദിവസം മതഗ്രന്ഥവും, വെള്ളി ഊഞ്ഞാലുമായുള്ള നഗരപ്രദക്ഷിണത്തോടെ ഉത്സവം സമാപിക്കും ഒരുദിവസം ഒരുനേരം മാത്രം ഭക്ഷണം കഴിച്ചു. ജലപാനിയം മാത്രമായി ഒരു മാസം ഉപവാസം നടത്തിയുമാണ്‌ ജൈന സമൂഹം അനുഷ്ഠാനങ്ങള്‍ നടത്തുന്നത്‌. ഉത്സവദിനങ്ങളില്‍ ജൈനര്‍ക്കായി ശ്രീമഹാവീര്‍ മിത്രമണ്ഡല്‍ സൗജന്യഭക്ഷണവിതരണം നടത്തും.
ജൈനോത്സവത്തിന്‌ നേതൃത്വം നല്‍കുന്നതിനായി മുംബൈയിലെ ശ്രീആര്യരക്ഷിത്‌ ജൈന്‍ തത്വജ്ഞാന്‍ വിദ്യാപീഠത്തിലെ ആചാര്യന്മാരായ നിഖീല്‍ ഭായ്‌ ഹാരിയ, അമിത്‌ ഭായ്ഗാലാ, പാലക്‌ ഭായ്‌ ചേഢ തുടങ്ങിയവര്‍ കൊച്ചിയിലെത്തിയിട്ടുണ്ട്‌. മതാനുഷ്ഠാനം, വിചാരങ്ങള്‍, തത്വങ്ങള്‍, എന്നിവയെ കുറിച്ചും, ജീവിതലക്ഷ്യമാര്‍ഗ്ഗങ്ങളെക്കുറിച്ചും ഇവര്‍ പ്രഭാഷണങ്ങള്‍ നടത്തും. ഓഗസ്റ്റ്‌ 30ന്‌ ജൈനമതസ്ഥരുടെ 24-മത്‌ തീര്‍ത്ഥങ്കരായ ശ്രീമഹാവീര്‍ ജയന്തി ആഘോഷം. ശോഭായാത്രയോടെ നടക്കുമെന്ന്‌ കൊച്ചിന്‍ സ്വേതാംബര്‍ മൂര്‍ത്തി പൂജകള്‍ ജൈന്‍സംഘ്‌ പ്രസിഡന്റ്‌ കിഷോര്‍ ശ്യാംജി, സെക്രട്ടറി നിതീന്‍ സവേരി, ട്രഷറര്‍ ഭരത്‌ ഖോന എന്നിവര്‍ പറഞ്ഞു. 107 വര്‍ഷത്തെ ചരിത്രമുള്ള ക്ഷേത്രസമുച്ചയത്തില്‍ രണ്ട്‌ ക്ഷേത്രങ്ങളാണുളളത്‌.

Related News from Archive
Editor's Pick