ഹോം » പ്രാദേശികം » തൃശ്ശൂര്‍ » 

ഗണേശോത്സവത്തിന്റെ പന്തലിന്‌ കാല്‍നാട്ടി

August 24, 2011

തൃശൂര്‍ : വിനായക ചതുര്‍ത്ഥിയോടനുബന്ധിച്ച്‌ കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഗണേശോത്സവത്തിന്റെ പന്തലിന്റെ കാല്‍നാട്ട്‌ കര്‍മ്മം കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ എം.സി.എസ്‌ മേനോന്‍ നിര്‍വ്വഹിച്ചു. 30 ,31 , സപ്തംബര്‍ 1 എന്നീ തിയ്യതികളില്‍ ഗണേശോത്സവം നടത്തുന്നത്‌. വടക്കുന്നാഥക്ഷേത്രത്തിന്റെ കിഴക്കേ നടയിലാണ്‌ ഗണേശോത്സവം നടക്കുന്നത്‌. ചടങ്ങില്‍ പാറമേക്കാവ്‌ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ കെ.കെ മേനോന്‍ , തിരുവമ്പാടി ദേവസ്വം സെക്രട്ടറി സി.വിജയന്‍, ഗണേശോത്സവം വര്‍ക്കിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ രാവുണ്ണി കണ്‍വീനര്‍ കെ.കേശവദാസ്‌ , എം.ആര്‍ ഉണ്ണികൃഷ്ണന്‍ , ടി.എസ്‌.രാമകൃഷ്ണന്‍ , പി.കെ.രാജന്‍ എന്നിവര്‍ സംസാരിച്ചു.

Related News from Archive
Editor's Pick