ഹോം » പൊതുവാര്‍ത്ത » 

നെടുമ്പാശേരിയില്‍ വിമാനം തിരിച്ചിറക്കി

August 25, 2011

കൊച്ചി: യന്ത്രത്തകരാര്‍ മൂലം എയര്‍ ഇന്ത്യാ എക്‌സ്‌പ്രസ്‌ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിയന്തിരമായി നിലത്തിറക്കി. കുവൈറ്റ്‌ -കൊച്ചി- കോഴിക്കോട്‌ വിമാനമാണ്‌ തിരിച്ചിറക്കിയത്‌. വിമാനവും യാത്രക്കാരും സുരക്ഷിതരാണെന്ന്‌ എയര്‍ ഇന്ത്യാ വൃത്തങ്ങള്‍ അറിയിച്ചു.

സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയതെന്ന് അധികൃതര്‍ അറിയിച്ചു. വിമാനത്തില്‍ 67 യാത്രക്കാര്‍ ഉണ്ടായിരുന്നു. വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിലാണ് തകരാറെന്ന് പ്രാഥമിക നിഗമനം. വിശദമായ പരിശോധന തുടരുന്നു.

Related News from Archive
Editor's Pick