ഹോം » പൊതുവാര്‍ത്ത » 

ഭൂമി കയ്യേറ്റം: മുന്‍ ഡി.എം.കെ മന്ത്രി അറസ്റ്റില്‍

August 25, 2011

തിരുച്ചിറപ്പള്ളി : ഭൂമി കൈയേറിയെന്ന കേസില്‍ ഡി.എം.കെ നേതാവും മുന്‍ ഗതാഗതമന്ത്രിയുമായ കെ.എന്‍. നെഹ്റുവിനെ പോലീസ് അറസ്റ്റ് ചെയ്തു. രാവിലെ 6.10 ന്‌ തിരുച്ചിറപ്പള്ളിയില്‍ നിന്നാണ്‌ നെഹ്‌റുവിനെ അറസ്റ്റു ചെയ്‌തതെന്ന്‌ പോലീസ്‌ വ്യക്തമാക്കി.

നെഹ്‌റുവിനൊപ്പം പാര്‍ട്ടി പ്രവര്‍ത്തകന്‍ അന്‍പില്‍ പെരിയസ്വാമിയെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. തുരൈയുര്‍ സ്വദേശി ഡോ.കെ. ശ്രീനിവാസന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നു പോലീസ് വ്യക്തമാക്കി. ഡി.എം.കെ ട്രഷറര്‍ എം.കെ. സ്റ്റാലിന്റെ വിശ്വസ്തനാണ് നെഹ്റു.

കേസുമായി ബന്ധപ്പെട്ടു വീരപാണ്ടി എസ്. അറുമുഖം, എന്‍.കെ.കെ.പി രാജ എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഡി.എം.കെ ഓഫീസ്‌ നിര്‍മ്മിക്കുന്നതിനായി ശ്രീനിവാസന്റെ തിരുച്ചിയിലെ ചിനമണിയിലുള്ള 13,000 ചതുരശ്ര അടി ഭൂമി ബലപ്രയോഗത്തിലൂടെ കൈയേറി എന്നാണ്‌ പരാതി. ബലം പ്രയോഗിച്ച് ഇവരെ കൊണ്ടു മുദ്രപത്രത്തില്‍ ഒപ്പുവയ്പ്പിക്കുകയായിരുന്നു.

എന്നാല്‍ ആരോപണം നെഹ്‌റു നിഷേധിച്ചു. ഈ കേസില്‍ രണ്ടു ഡി.എം.കെ പ്രവര്‍ത്തകരെ ചോദ്യം ചെയ്‌തു വരികയാണ്‌.

Related News from Archive
Editor's Pick