ഹോം » പൊതുവാര്‍ത്ത » 

പാക്കിസ്ഥാനില്‍ മിന്നല്‍ പ്രളയം: 33 മരണം

August 25, 2011

കറാച്ചി: പാക്കിസ്ഥാനിലെ വടക്കന്‍ ഖൈബര്‍ വഖ്‌തൂണ്‍വാലാ പ്രവിശ്യയില്‍ പേമാരിയെ തുടര്‍ന്ന്‌ ഇന്ന്‌ രാവിലെയുണ്ടായ മിന്നല്‍ പ്രളയത്തില്‍ 33 പേര്‍ മരിച്ചു. കൊഹിസ്ഥാന്‍ ജില്ലയിലാണ്‌ ദുരന്തം സംഭവിച്ചത്‌.

ചിലയിടങ്ങളില്‍ ഉരുള്‍പ്പൊട്ടലുമുണ്ടായി. ഗ്രാമങ്ങള്‍ പലതും വെള്ളത്തിനടിയിലായി. രക്ഷാപ്രവര്‍ത്തനം തുടരുന്നു. ഹെലി‌കോപറ്ററുകളുടെ സേവനവും പ്രദേശത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിരവധി പേരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.

Related News from Archive
Editor's Pick