പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനം ആഗസ്റ്റ്‌ ഒന്ന്‌ മുതല്‍

Thursday 23 June 2011 1:11 pm IST

ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആഗസ്റ്റ്‌ ഒന്ന്‌ മുതല്‍ സപ്തംബര്‍ 8 വരെ നടക്കും. ധനകാര്യമന്ത്രി പ്രണബ്‌ മുഖര്‍ജിയുടെ അധ്യക്ഷതയില്‍ പാര്‍ലമെന്ററികാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കൂടിയ മന്ത്രിസഭാ യോഗമാണ്‌ ഇക്കാര്യം തീരുമാനിച്ചത്‌.
ആഗസ്റ്റ്‌ ഒന്നിനുതന്നെ വര്‍ഷകാല സമ്മേളനം ആരംഭിക്കുവാന്‍ രാഷ്ട്രപതിയോട്‌ ശുപാര്‍ശ ചെയ്യുമെന്ന്‌ പാര്‍ലമെന്ററികാര്യമന്ത്രി പവന്‍കുമാര്‍ ബന്‍സാല്‍ മാധ്യമങ്ങളോട്‌ പറഞ്ഞു. പാര്‍ലമെന്റിന്റെ ഇരുസഭകളിലും ആരംഭിക്കുന്ന വര്‍ഷകാല സമ്മേളനത്തില്‍ ഒട്ടനവധി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതപാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആഗസ്റ്റ്‌ ഒന്ന്‌ മുതല്‍ സപ്തംബര്‍ 8 വരെ നടക്കും.
ധനകാര്യമന്ത്രി പ്രണബ്‌ മുഖര്‍ജിയുടെ അധ്യക്ഷതയില്‍ പാര്‍ലമെന്ററികാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കൂടിയ മന്ത്രിസഭാ യോഗമാണ്‌ ഇക്കാര്യം തീരുമാനിച്ചത്‌. ആഗസ്റ്റ്‌ ഒന്നിനുതന്നെ വര്‍ഷകാല സമ്മേളനം ആരംഭിക്കുവാന്‍ രാഷ്ട്രപതിയോട്‌ ശുപാര്‍ശ ചെയ്യുമെന്ന്‌ പാര്‍ലമെന്ററികാര്യമന്ത്രി പവന്‍കുമാര്‍ ബന്‍സാല്‍ മാധ്യമങ്ങളോട്‌ പറഞ്ഞു.