ഹോം » പൊതുവാര്‍ത്ത » 

മംഗലാപുരം വിമാന ദുരന്തം: സിംഗിള്‍ ബഞ്ച് ഉത്തരവ് റദ്ദാക്കി

August 25, 2011

കൊച്ചി: മംഗലാപുരം വിമാന ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക്‌ 75 ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ്‌ ഡിവിഷന്‍ ബഞ്ച്‌ റദ്ദാക്കി. പ്രായമോ ജോലിയോ പരിഗണിക്കാതെയുള്ള സിംഗിള്‍ ബഞ്ച്‌ ഉത്തരവ്‌ തെറ്റെന്നും കോടതി ചൂണ്ടി കാണിച്ചു.

എയര്‍ ഇന്ത്യയുടെ അപ്പീലിന്മേലാണ് ഉത്തരവ്. അപകടത്തിനിരയായവര്‍ എയര്‍ ഇന്ത്യയുമായി രമ്യതയിലൂടെ നഷ്ടപരിഹാരം സംബന്ധിച്ച തീരുമാനമുണ്ടാക്കണമെന്നു വിധിയില്‍ പറഞ്ഞു. രമ്യതയിലൂടെ പരിഹരിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഹര്‍ജിക്കാര്‍ക്ക് ഏതെങ്കിലും സിവില്‍ കോടതിയെ സമീപിക്കാം.

ജസ്റ്റിസുമാരായ സി. എന്‍. രാമചന്ദ്രന്‍ നായര്‍, സി. എസ്. ഗോപിനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ദുരന്തത്തില്‍ മരിച്ച കാസര്‍കോട് സ്വദേശി മുഹമ്മദ് റാഫിയുടെ കുടുംബം സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ഉത്തരവ്.

നഷ്ടപരിഹാരം അപര്യാപ്തമാണെന്നും തുക ഉയര്‍ത്തണമെന്നും കാണിച്ചു നല്‍കിയ ഹര്‍ജി ഡിവിഷന്‍ ബെഞ്ച് തള്ളി.

Related News from Archive
Editor's Pick