ഹോം » പൊതുവാര്‍ത്ത » 

അരുണ്‍കുമാറിനെതിരെയുള്ള ആരോപണം: വി.എസില്‍ നിന്നും മൊഴിയെടുക്കും

August 25, 2011

തിരുവനന്തപുരം: വി.എ അരുണ്‍കുമാറിനെതിരെയുള്ള ആരോപണം അന്വേഷിക്കുന്ന നിയമസഭാസമിതി പ്രതിപക്ഷനേതാവ്‌ വിഎസ്‌ അച്യുതാനന്ദനില്‍ നിന്നും മൊഴിയെടുക്കും. വി.എസും എം.എ ബേബിയും അടക്കം 14 പേരോട്‌ ഹാജരാകാന്‍ സമിതി ആവശ്യപ്പെട്ടു.

സെപ്റ്റംബര്‍ 20 നാണ്‌ സമിതിയുടെ അടുത്ത സിറ്റിംഗ്‌. സിറ്റിംഗില്‍ ഐ.ടി സെക്രട്ടറിയെയും വിളിച്ചു വരുത്തും. ഐ. സി.ടി അക്കാഡമി ഡയറക്‌ടറായുള്ള നിയമനം, അക്കാഡമിക്ക്‌ പണം അനുവദിച്ചത്‌, ഐ.എച്ച്‌.ആര്‍.ഡി മോഡല്‍ ഫിനിഷിംഗ്‌ സ്കൂളിലെ നിയമനം, ഐ.എച്ച്‌.ആര്‍.ഡി അഡീഷണല്‍ ഡയറക്‌ടറായി നിയമിച്ചത്‌, അരുണിന്റെ സുഹൃത്തിന്റെ സ്ഥാപനമായ സ്‌പേസുമായി നടന്ന സാമ്പത്തിക ഇടപാടുകള്‍ എന്നിവയാണ്‌ അന്വേഷിക്കുന്നത്‌.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick