ഹസാരെ നിരാഹാരം അവസാനിപ്പിച്ചേക്കും

Thursday 25 August 2011 7:12 pm IST

ന്യൂദല്‍ഹി: നിരാഹാരം അവസാനിപ്പിക്കണമെന്ന മുഴുവന്‍ രാഷ്‌ട്രീയ പാര്‍ട്ടികളുടെയും അഭ്യര്‍ത്ഥനയടങ്ങിയ കത്തുമായി അന്നാ ഹസാരെയെ കണ്ട സര്‍ക്കാര്‍ ദൂതന്‍ കേന്ദ്രമന്ത്രി വിലാസ്‌ റാവു ദേശ്‌മുഖിന്‌ തന്റെ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട്‌ ഹസാരെ മറുപടി നല്‍കി. ഈ കത്തിനുള്ള മറുപടി കാത്തിരിക്കുകയാണ്‌ ഹസാരെ. പ്രധാനമന്ത്രിയുടെ മറുപടി ലഭിച്ചു കഴിഞ്ഞാല്‍ അടിയന്തരയോഗം കൂടി നിരാഹാരം പിന്‍വലിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഹസാരെയുടെ കത്തിന്റെ ഉള്ളടക്കത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ കേന്ദ്രമന്ത്രിമാരുടെ യോഗം വൈകിട്ട്‌ ആറുമണിയോടെ ആരംഭിച്ചു.