ഹോം » സംസ്കൃതി » 

ഗുരുവാണി

August 25, 2011

ഒരേ കളര്‍ തന്നെ അല്‍പാല്‍പം വേര്‍തിരിച്ചെടുക്കുന്നതുപോലെ നമ്മുടെ ചിന്താഅവിചരാങ്ങളെയും വേര്‍തിരിച്ചെടുക്കാം. തന്റേതായ കര്‍മഗതിയും ധര്‍മഗതിയും എന്തായിരിക്കണമെന്ന്‌ താനാണ്‌ തീരുമാനിക്കേണ്ടത്‌. മറ്റാരും തീരുമാനിച്ചാല്‍ ആവില്ല.
പ്രകാശം, അതിന്റെ ആവൃത്തി എന്നിവയെപ്പറ്റിയും പ്രകാശം എങ്ങനെ ലയിക്കുന്നു എന്നതിനെപ്പറ്റിയും അറിഞ്ഞാല്‍ നിങ്ങളുടെ കര്‍മഗതിയെപ്പറ്റി അറിയാന്‍ കഴിയും.
ഏത്‌ ദുഃഖത്തെയുമറിഞ്ഞ്‌ സ്നേഹമായി പെരുമാറി അറിഞ്ഞനുഭവപ്പെടുത്തിതാനായി മാറുക. അപ്പോള്‍ ദുഃഖത്തിന്റെ ഇരിപ്പടവും സുഖത്തിന്റെ ഇരിപ്പിടവും താനാകുന്നു എന്നറിയാം.
വീടിനും നാടിനും ഉപകരിക്കുന്ന ഒരു കുഞ്ഞു ജനിക്കാന്‍ ദാമ്പത്യത്തിലെ കര്‍മശുദ്ധിയാണ്‌ സാഹചര്യമൊരുക്കുന്നത്‌. ഈശഅവരന്റെ നീതി ഏറ്റെടുക്കത്തക്ക രീതിയിലാണോ നിങ്ങള്‍ ജീവിക്കുന്നതെന്ന്‌ നിങ്ങള്‍ നിങ്ങളോടുതന്നെ ചോദിക്കൂ.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick