ഹോം » സംസ്കൃതി » 

ജീവിതം പ്രവചനാതീതമാണ്‌

August 25, 2011

ജീവിതം പ്രവചനാതീതമാണ്‌ എന്നതു തന്നെയാണ്‌ ജീവിതത്തിന്റെ സൗന്ദര്യം.
പ്രവചിക്കപ്പെടേണ്ടതാണ്‌ ജീവിതമെന്ന്‌ നമ്മള്‍ ആഗ്രഹിക്കുന്നു. ഈ ചിന്തയാണ്‌ നമ്മളെ അസ്വസ്ഥരാക്കുന്നത്‌. ജീവിതം പ്രവചനാതീതമാണ്‌ എന്ന സത്യമല്ല നമുക്ക്‌ അസ്വസ്ഥതയുണ്ടാക്കുന്നത്‌.
പ്രവചനാതീതമെന്ന ഘടകമാണ്‌ ജീവിതത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നത്‌. നമ്മളെ സദാ ജാഗരൂകരാകാന്‍ പ്രേരിപ്പിക്കുന്നതും ഈ ഘടകമാണ്‌. ഇത്‌ ജീവിതത്തെ സാഹസങ്ങള്‍ നിറഞ്ഞതാക്കുന്നു.
ജീവിതം വെറും കണക്കുകൂട്ടുന്ന ശീലം ഉപേക്ഷിച്ചാല്‍ ശരിയായ ബോധമുണ്ടാകും. എന്നാലേ ജീവിതത്തിലെ അത്ഭുതങ്ങളെ ബഹമാനത്തോടെ വീക്ഷിച്ച്‌ അതിനോട്‌ ചേര്‍ന്നൊഴുകാന്‍ കഴിയുകയുള്ളൂ.ലോകത്തിലെ അനീതിയെയും തിന്മയെയും കുറിച്ച്‌ ഒരു ഗുരുവിന്‌ പറയാനുള്ളതെന്താണ്‌?
ഇവയെക്കുറിച്ച്‌ വിശദീകരിക്കാനായിരിക്കില്ല. ഗുരുവിന്‌ താല്‍പ്പര്യം അദ്ദേഹം പ്രതിബദ്ധതയോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നു. അനീതി, തിന്മ എന്നിവ അദ്ദേഹത്തെ വശീകരിക്കുന്നുമില്ല, ഭരിക്കുന്നുമില്ല.
സ്നേഹം നിറഞ്ഞ പുഷ്പമാകാനും സന്തോഷം പരത്താനും കഴിയുന്ന രീതിയിലുള്ള വിത്ത്‌ എല്ലാവരുടെ മനസ്സിലുമുണ്ട്‌. ഇതു സംഭവിക്കണമെങ്കില്‍ സ്വയം നിരീക്ഷിക്കണം. ജീവിതത്തെ ശരിയായ രീതിയില്‍ വീക്ഷിക്കണം.

Related News from Archive
Editor's Pick