സൗരോര്‍ജ്ജ ഉപകരണങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കുന്നു

Thursday 25 August 2011 10:36 pm IST

തൃശൂര്‍ : ജില്ലയിലെ വിവിധ സ്ഥാപനങ്ങളിലെ സൗരോര്‍ജ്ജ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികളും കേടുപാടുകളും തീര്‍ക്കുന്നതിനായുള്ള പദ്ധതി നടപ്പിലാക്കുന്നു. സൗരോര്‍ജ്ജ ഉപകരണങ്ങളുടെ കേടുപാടുകള്‍ സംബന്ധിച്ച വിവരം അനര്‍ട്ട്‌ ജില്ലാ ഓഫീസില്‍ സെപ്റ്റംബര്‍ 15നകം അറിയിക്കാന്‍ താല്‍പര്യപ്പെടുന്നു.