ഹോം » പൊതുവാര്‍ത്ത » 

ജനലോക്പാല്‍ ബില്ലില്‍ ന്യൂനതകളുണ്ടെന്ന്‌ അദ്വാനി

August 26, 2011

ന്യൂദല്‍ഹി: ജനലോക്പാല്‍ ബില്ലില്‍ നിരവധി ന്യൂനതകളുള്ളതിനാല്‍ ബില്ല്‌ പാര്‍ലിമെന്റില്‍ പാസാക്കരുതെന്ന്‌ മുതിര്‍ന്ന ബിജെപി നേതാവ്‌ എല്‍.കെ. അദ്വാനി പറഞ്ഞു. ബല്ലിലെ പിഴവുകളെക്കുറിച്ച്‌ ഹസാരെ സംഘത്തോട്‌ പറഞ്ഞിട്ടുണ്ടെന്നും ആ ബില്‍ അതേ രൂപത്തില്‍ പാര്‍ലമെന്റിന്‍ പാസാക്കുക ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്നോളജിയിലെ (ഐഐടി) ഒരു സംഘം വിദ്യാര്‍ഥികളുമായി നടത്തിയ സംവാദത്തിലാണ്‌ അദ്വാനി ഇക്കാര്യം പറഞ്ഞത്‌.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick