ഹോം » വാര്‍ത്ത » 

ലോക്പാല്‍: ഹസാരെയുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചേക്കും

August 27, 2011

ന്യൂദല്‍ഹി: ലോക്പാല്‍ ബില്ല്‌ രൂപീകരിക്കണ മെന്ന്‌ ആവശ്യപ്പെട്ട്‌ അണ്ണാ ഹസാരെ മുന്നോട്ട്‌ വച്ച മൂന്ന്‌ പ്രധാന ആവശ്യങ്ങളും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചേക്കും. നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കുന്നത്‌ സംബന്ധിച്ച്‌ കേന്ദ്ര സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ ധാരണയിലെത്തിയെന്ന്‌ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
രാവിലെ ലോക്സഭയില്‍ നടന്ന ചര്‍ച്ചയ്ക്കു ശേഷമാണ്‌ രാഷ്ട്രീയ പാര്‍ട്ടികളുമായി ആലോചിച്ച്‌ സര്‍ക്കാര്‍ കരട്‌ ബില്ലിന്‌ രൂപം നല്‍കിയത്‌. നേരത്തെ അവതരിപ്പിച്ച ബില്ലില്‍ നിന്ന്‌ വ്യത്യസ്തമായി അണ്ണാ ഹസാരെ മുന്നോട്ട്‌ വച്ച നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ്‌ പുതിയ കരട്‌ തയ്യാറാക്കിയിരിക്കുന്നത്‌.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

വാര്‍ത്ത - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick