ഹോം » കേരളം » 

നാടക നടന്‍ ശ്രീധരന്‍ നീലേശ്വരം അന്തരിച്ചു

August 30, 2011

കാസര്‍കോട്‌: പ്രശസ്ത നാടക നടന്‍ ശ്രീധരന്‍ നീലേശ്വരം അന്തരിച്ചു. 65 വയസായിരുന്നു. കാസര്‍കോട്‌ പടന്നക്കാടുള്ള വസതിയില്‍ ആയിരുന്നു അന്ത്യം. മികച്ച നാടക നടനുള്ള സംസഥാന അവാര്‍ഡ്‌ ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്‌. വിശപ്പിന്റെ പുത്രന്‍ എന്ന നാടകത്തിലെ അഭിനയത്തിനാണ്‌ അദ്ദേഹത്തിന്‌ മികച്ച നടനുള്ള സംസഥാന അവാര്‍ഡ്‌ ലഭിച്ചത്‌.
സമഗ്ര സംഭാവനക്കുള്ള സംഗീത നാടക അക്കാദമി പുരസ്കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്‌. നാടകനടിയായി രുന്ന സാവിത്രിയാണ്‌ ഭാര്യ. രൂപന്‍, നീതി എന്നിവര്‍ മക്കള്‍.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick