ഹോം » പൊതുവാര്‍ത്ത » 

നെടുമ്പാശേരിയില്‍ റണ്‍വെ പൂര്‍വ്വസ്ഥിതിയില്‍

August 30, 2011

കൊച്ചി: നെടുമ്പാശേരിയില്‍ വിമാനം റണ്‍വെയില്‍ നിന്ന്‌ തെന്നി മാറിയതിനെ തുടര്‍ന്ന്‌ അവതാളത്തിലായ റണ്‍വെയുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും പുനഃസ്ഥാപിച്ചു. റണ്‍വേയില്‍ ഇറങ്ങുന്നതിനിടെ തെന്നിമാറി ചതുപ്പില്‍ വീണ ഗള്‍ഫ്‌ എയര്‍ വിമാനം രാവിലെ ആറു മണിയോടെ ഹാങ്ങറിനടുത്തുള്ള പാര്‍ക്കിങ്‌ ബേയിലേക്കു മാറ്റി.
വിമാനങ്ങള്‍ അല്‍പ്പസമയത്തിനകം സാധാരണ നിലയില്‍ സര്‍വ്വീസ്‌ നടത്തിതുടങ്ങും. അതേസമയം പെയിലറ്റിന്റെ പിഴവാണ്‌ അപകടകാരണമെന്നാണ്‌ പ്രാഥമിക വിലയിരുത്തല്‍. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്‌ ഇന്ന്‌ സമര്‍പ്പിച്ചേക്കുമെന്നാണ്‌ സൂചന.

Related News from Archive
Editor's Pick