ഹോം » കേരളം » 

കൊയിലാണ്ടിയില്‍ വാഹനാപകടം; 25 പേര്‍ക്ക്‌ പരിക്ക്‌

August 30, 2011

കോഴിക്കോട്‌: കൊയിലാണ്ടിക്കടുത്ത്‌ ദേശീയ പാതയില്‍ തിരുവങ്ങൂര്‍ വെറ്റിലപ്പാറക്ക്‌ സമീപം സ്വകാര്യ ബസും സിലിണ്ടര്‍ കയറ്റിയ ലോറിയും കൂട്ടിയിടിച്ച്‌ 25 പേര്‍ക്ക്‌ പരിക്കേറ്റു. ഇന്ന്‌ രാവിലെ ഏഴരയോടെയായിരുന്നു അപകടം.
കണ്ണൂരിലേക്ക്‌ പോകുകയായിരുന്ന കെകെ. സണ്‍സ്‌ എന്ന ബസും കോഴിക്കോട്ടേക്ക്‌ വരികയായിരുന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. നിറയെ യാത്രക്കാരുമായി അമിത വേഗതയില്‍ വന്ന ബസ്‌ മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമിത്തിനിടെ ലോറിയുമായി കൂട്ടുയിടിക്കുകയായി രുന്നു. അപകടം നടന്ന ഉടനെ തന്നെ ബസ് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive

Editor's Pick