ഹോം » ലോകം » 

ഗദ്ദാഫിയുടെ മകനെ വധിച്ചതായി വിമത സൈന്യം

August 30, 2011

ട്രിപ്പോളി: ലിബിയന്‍ ഏകാധിപതി മുഅമര്‍ ഗദ്ദാഫിയുടെ മകന്‍ ഖാമിസിനെ വധിച്ചതായി വിമത സൈന്യം അവകാശപ്പെട്ടു. ശനിയാഴ്ച നടന്ന പോരാട്ടത്തിലാണ്‌ ഖാമിസ്‌ കൊല്ലപ്പെട്ടതെന്നാണ്‌ സൂചന. ഖാമിസിന്റെ മൃതദേഹം സംസ്കരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്‌. ഗദ്ദാഫി അനുകൂല ഇന്റലിജന്‍സ്‌ മേധാവികളും കൊല്ലപ്പെട്ടുവെന്ന്‌ വിമത സൈനിക നേതൃത്വം അറിയിച്ചു.
അതേസമയം ഗദ്ദാഫിയുടെ കുടുംബാംഗങ്ങള്‍ അള്‍ജീരിയയിലേക്ക്‌ പാലായനം ചെയ്തു. ഗദ്ദാഫിയുടെ രണ്ടാം ഭാര്യ സഫിയ, മക്കളായ അയിഷ, ഹനിബാല്‍, മുഹമ്മദ്‌ എന്നിവര്‍ അള്‍ജീരിയയില്‍ എത്തിയതായി അള്‍ജീരിയന്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. എന്നാല്‍ ഗദ്ദാഫിയെക്കുറിച്ച്‌ വിവരമൊന്നുമില്ല. അള്‍ജീരിയന്‍ സര്‍ക്കാര്‍ ഗദ്ദാഫിയുടെ കുടുംബത്തെ സഹായിച്ചതില്‍ ലിബിയന്‍ വിമത കൗണ്‍സില്‍ അതൃപ്തി രേഖപ്പെടുത്തി.

Related News from Archive
Editor's Pick