ഹോം » വാര്‍ത്ത » 

കേന്ദ്ര സര്‍ക്കാരിനെതിരെ ആര്യാടന്‍ മുഹമ്മദ്

September 3, 2011

തിരുവനന്തപുരം: റെയില്‍വേ വികസനകാര്യത്തില്‍ കേരളത്തെ കേന്ദ്രം അവഗണിക്കുന്നു എന്നത്‌ യാഥാര്‍ത്ഥ്യമാണെന്ന്‌ കേരളത്തിന്റെ റെയില്‍വേ ചുമതല വഹിക്കുന്ന മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ പറഞ്ഞു. കോണ്‍ഗ്രസുകാരനാണെങ്കിലും ഇക്കാര്യം തുറന്നു പറയാന്‍ ഒരു മടിയുമില്ലെന്നും ആര്യാടന്‍ മുഹമ്മദ്‌ തിരുവനന്തപുരത്ത്‌ പറഞ്ഞു.

പനമ്പിള്ളിയുടെയും ബി.ജെ.പി നേതാവ്‌ ഒ.രാജഗോപാലിന്റെയും കാലത്താണ്‌ കേരളത്തിന്‌ അര്‍ഹമായ പരിഗണന ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേരളകൗമുദിയും, ഫ്ലാഷും ചേര്‍ന്ന്‌ സംഘടിപ്പിച്ച സംസ്ഥാനതല റെയില്‍വേ വികസന സെമിനാര്‍ പ്രസ്‌ ക്ലബില്‍ ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട്‌ സംസ്ഥാനത്തിന്റെ ഭാഗത്തും വീഴ്ചയുണ്ടായിട്ടുണ്ട്‌. ആവശ്യത്തിന്‌ ഭൂമി ലഭിക്കാതെ വരുന്നതാണ്‌ കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. അനാവശ്യ സമരങ്ങളും കേരളത്തിലെ റെയില്‍വേ വികസനത്തിന്‌ തടസമാകുന്നുണ്ടെന്നും ആര്യാടന്‍ ചൂണ്ടിക്കാട്ടി.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

വാര്‍ത്ത - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick