ഹോം » ലോകം » 

11/9 : യു.എസ് പൌരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി

September 3, 2011

വാഷിങ്ടണ്‍: സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന്റെ പത്താം വാര്‍ഷികത്തിന് മുന്നോടിയായി ലോകമൊട്ടാകെ സഞ്ചരിക്കുന്ന പൗരന്‍മാര്‍ക്ക് അമേരിക്ക ജാഗ്രതാ നിര്‍ദേശം നല്‍കി. യു.എസ് വിദേശകാര്യമന്ത്രാലയമാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്.

വിദേശ രാജ്യങ്ങളില്‍ താമസിക്കുന്നവരും യാത്ര ചെയ്യുന്നവരും മുന്‍കരുതലെടുക്കണമെന്നാണു നിര്‍ദേശം. സുരക്ഷാ നടപടികള്‍ അറിയേണ്ടവര്‍ വിദേശകാര്യ മന്ത്രാലയം വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. തീവ്രവാദ സംഘടനകളില്‍ നിന്നു ഭീഷണിയുണ്ടായിട്ടില്ല. ഈ സമയത്ത് ആക്രമണ പ്രവണത കൂടുതലാണെന്ന് ആഭ്യന്തര സുരക്ഷാ സെക്രട്ടറി ജാനറ്റ് നാപ്പോലിറ്റനോ പറഞ്ഞു.

സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന്റെ പത്താം വാര്‍ഷികം അടുത്തുവരുന്തോറും യു.എസ് പൗരന്‍മാരുടെ സുരക്ഷയ്ക്ക് മുന്തിയ പരിഗണനയാണ് അമേരിക്ക നല്‍കുന്നതെന്ന് ജാനറ്റ് നാപ്പോലിറ്റനോ പറഞ്ഞു.

Related News from Archive
Editor's Pick