ഹോം » പ്രാദേശികം » കാസര്‍കോട് » 

ജീവനക്കാര്‍ക്ക്‌ നേരെയുള്ള അക്രമം; ശക്തമായി പ്രതികരിക്കും: എന്‍ജിഒ സംഘ്‌

September 3, 2011

കാസര്‍കോട്‌: വില്‍പന നികുതി ഉദ്യോഗസ്ഥരെ വാഹനം തടത്ത്‌ നിര്‍ത്തി മൃഗീയമായി മര്‍ദ്ദിക്കുകയും റോഡിലൂടെ വലിച്ചിഴക്കുകയും ചെയ്ത സംഭവത്തില്‍ കേരള എന്‍.ജി.ഒ.സംഘ്‌ ജില്ല സെക്രട്ടറി പി.പീതാംബരനും ജില്ല പ്രസിഡണ്ട്‌ എം.നാരായണനും ശക്തമായി പ്രതിഷേധിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ നേരെ കാസര്‍കോട്‌ ജില്ലയിലുടനീളം ഭീഷണിയും, അക്രമവും നടക്കുന്നുണ്ട്‌. ഇത്തരം സംഭവങ്ങള്‍ വര്‍ദ്ധിച്ചതിനുപിന്നില്‍ ശക്തമായ ഗൂഢാലോചന നടന്നതായി സംശയിക്കുന്നു. ജീവനക്കാര്‍ക്ക്‌ നേരെ നടക്കുന്ന അക്രമം ആവര്‍ത്തിക്കുകയാണെങ്കില്‍ ഒറ്റക്കെട്ടായി നിന്ന്‌ പ്രതികരിക്കുമെന്ന്‌ മുന്നറിയിപ്പ്‌ നല്‍കുന്നു.

Related News from Archive
Editor's Pick