ഹോം » വാര്‍ത്ത » പ്രാദേശികം » കാസര്‍കോട് » 

ഓടിക്കൊണ്ടിരുന്ന നാനോകാറിന്‌ തീ പിടിച്ചു

September 3, 2011

നീലേശ്വരം: ഓടിക്കൊണ്ടിരുന്ന നാനോ കാറിന്‌ തീ പിടിച്ചത്‌ ജനങ്ങളില്‍ പരിഭ്രാന്തി പരത്തി. കാഞ്ഞങ്ങാട്‌ ബല്ലാ കടപ്പുറം അഫ്സത്ത്‌ മന്‍സിലിലെ സി.പി.അബ്ദുള്‍ റഹ്മാണ്റ്റെ നാനോ കാറിലാണ്‌ കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ച്‌ മണിക്ക്‌ പടന്നക്കാട്‌ റെയില്‍വേ ഗേറ്റിന്‌ സമീപം തീ ഉയര്‍ന്നത്‌. കാഞ്ഞങ്ങാട്‌ ഭാഗത്തേക്ക്‌ വരികയായിരുന്നു കാര്‍. സമീപത്തെ മേല്‍പ്പാല നിര്‍മ്മാണത്തിണ്റ്റെ ഏര്‍പ്പെട്ട തൊഴിലാളികളാണ്‌ പൈപ്പ്‌ ഉപയോഗിച്ച്‌ വെള്ളം ചീറ്റി തീയണച്ചത്‌. കാറിണ്റ്റെ ഉള്‍ഭാഗം ഭാഗികമായി കത്തി. കാഞ്ഞങ്ങാട്‌ നിന്ന്‌ അഗ്നിശമനസേനയും, ഹൊസ്ദുര്‍ഗ്‌ പോലീസും സ്ഥലത്തെത്തുമ്പോഴേക്കും തീയണച്ചിരുന്നു. ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ തീ പടരാന്‍ കാരണം. ഇതിന്‌ മുമ്പും കാഞ്ഞങ്ങാട്‌ നിര്‍ത്തിയിട്ട നാനോ കാറിന്‌ തീപിടിച്ചിരുന്നു. ഓടിക്കൊണ്ടിരിക്കുമ്പോള്‍ നാനോ കാറിന്‌ തീ പിടിക്കുന്നത്‌ കാര്‍ ഉടമകളില്‍ ഭീതി പരത്തിയിട്ടുണ്ട്‌.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

കാസര്‍കോട് - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick