ഹോം » പൊതുവാര്‍ത്ത » 

മുംബൈയില്‍ കനത്ത മഴ : അഞ്ച് മരണം

September 4, 2011

മുംബൈ : മുംബൈയില്‍ കനത്ത മഴയെത്തുടര്‍ന്ന് വീടിന്റെ ഭിത്തിയിടിഞ്ഞു വീണ് അഞ്ചു പേര്‍ മരിച്ചു. 11നും 18 നും ഇടയില്‍ പ്രായമുളളവരാണു മരിച്ചവര്‍. മുംബൈ ആസ്ഥാന നഗരിയില്‍ താമസിച്ചിരുന്നവരാണിവര്‍.

തുടര്‍ച്ചയായ മഴയില്‍ ഇവര്‍ താമസിച്ചിരുന്ന കെട്ടിടം തകര്‍ന്നു വീഴുകയായിരുന്നു. മുംബൈയില്‍ കനത്ത മഴ തുടരുകയാണ്. 17.3മില്ലീമീറ്റര്‍ മഴയാണു കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. കിഴക്ക്- പടിഞ്ഞാറു ഭാഗങ്ങളില്‍ യാഥാക്രമം 22, 23 മില്ലീമീറ്റര്‍ മഴ രേഖപ്പെടുത്തി.

കനത്ത മഴയില്‍ റെയില്‍ ഗതാഗതവും റോഡ് ഗതാഗതവും തടസ്സപ്പെട്ടു. മഹാരാഷ്ട്രയിലെ രത്നഗിരിക്കടുത്ത് പാളത്തിലേക്കു മണ്ണിടിഞ്ഞ് വീണതിനെ തുടര്‍ന്ന് കൊങ്കണ്‍ വഴിയുള്ള റെയില്‍ ഗതാഗതം തടസ്സപ്പെട്ടു. ഗതാഗതം പുനഃസ്ഥാപിക്കാനുളള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

മിക്ക ടെയിനുകളും വൈകിയാണ് ഓടുന്നത്. ചില ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. നിസാമുദീന്‍- എറണാകുളം മംഗള എക്സ്‌പ്രസ്, ലോകമാന്യതിലക്-തിരുവനന്തപുരം നേത്രാവതി എക്സ്‌പ്രസ് എന്നിവ വഴിതിരിച്ചു വിട്ടു. ഇന്നു രണ്ടരയ്ക്കു പുറപ്പെടേണ്ട ബംഗളൂരു- തിരുവനന്തപുരം എക്സ്‌പ്രസ് നാലര മണിക്കൂര്‍ വൈകിയേ പുറപ്പെടൂവെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick