ഹോം » പ്രാദേശികം » കണ്ണൂര്‍ » 

നല്ല ബാപ്പക്ക്‌ പിറന്നവരാണെങ്കില്‍ ആരോടാണ്‌ സഹായം തേടിയതെന്ന്‌ പോപ്പ്‌.ഫ്രണ്റ്റ്‌ നേതാക്കള്‍ വ്യക്തമാക്കണം: കെ.എം. ഷാജി എംഎല്‍എ

September 4, 2011

കണ്ണൂറ്‍: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ പോപ്പുലര്‍ ഫ്രണ്റ്റിണ്റ്റെ സഹായം തേടിയിരുന്നുവെന്ന പ്രസ്തുത സംഘടന നേതാക്കളുടെ വെളിപ്പെടുത്തല്‍ ശുദ്ധനുണയാണെന്ന്‌ യൂത്ത്‌ ലീഗ്‌ സംസ്ഥാന പ്രസിഡണ്ട്‌ കെ.എം.ഷാജി എംഎല്‍എ പത്രസമ്മേളനത്തില്‍ പറഞ്ഞു. നല്ല ബാപ്പക്ക്‌ പിറന്നവരാണെങ്കില്‍ താന്‍ ആരോടാണ്‌ സഹായം തേടിയതെന്ന്‌ പോപ്പുലര്‍ഫ്രണ്റ്റ്‌ നേതാക്കള്‍ വെളിപ്പെടുത്തണമെന്നും ഷാജി ആവശ്യപ്പെട്ടു. മതതീവ്രവാദി സംഘടനകള്‍ക്കെതിരെ എക്കാലത്തും വ്യക്തമായ നിലപാട്‌ സ്വീകരിച്ചയാളാണ്‌ താന്‍. തെരഞ്ഞെടുപ്പിലോ കായികമായോ തനിക്കവരുടെ സഹായം ആവശ്യമില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിലടക്കം അവരുടെ വോട്ട്‌ വേണ്ടെന്ന്‌ പരസ്യമായി പ്രഖ്യാപിച്ചയാളാണ്‌ താനെന്നും ഷാജി പറഞ്ഞു. താന്‍ ഇത്തവണ ഗണേശോത്സവത്തില്‍ പങ്കെടുത്തതിന്‌ ആര്‍എസ്‌എസ്‌ പരിപാടിയില്‍ പങ്കെടുത്തുവെന്ന തരത്തിലുള്ള പ്രചരണം ശരിയല്ലെന്നും ക്ഷേത്ര-പള്ളി-ചര്‍ച്ച്‌ ഭാരവാഹികള്‍ അവരുടെ ചടങ്ങുകള്‍ക്ക്‌ വിളിച്ചാല്‍ താന്‍ ഇനിയും പങ്കെടുക്കുമെന്നും ഷാജി പറഞ്ഞു. പത്രസമ്മേളനത്തില്‍ കെ.കെ.മഹമൂദ്‌, ഇ.താഹിര്‍ എന്നിവരും പങ്കെടുത്തു.

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick