ഹോം » വാര്‍ത്ത » പ്രാദേശികം » കണ്ണൂര്‍ » 

കാലിത്തീറ്റയുടെ സബ്സിഡി നിര്‍ത്തലാക്കിയത്‌ കര്‍ഷകര്‍ക്ക്‌ തിരിച്ചടിയായി

September 4, 2011

കണ്ണൂറ്‍: കാലിത്തീറ്റയുടെ സബ്സിഡി നിര്‍ത്തലാക്കിയ മില്‍മയുടെ നടപടി ക്ഷീരകര്‍ഷകര്‍ക്ക്‌ ഇരുട്ടടിയായി.൬൮൫ രൂപ വിലയുള്ള കാലിത്തീറ്റക്ക്‌ ചാക്കിന്‌ ൧൦൦ രൂപ വീതമാണ്‌ മില്‍മ സബ്സിഡിയായി നല്‍കിയിരുന്നത്‌. എന്നാല്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ മില്‍മ ഇത്‌ എടുത്തുകളയുകയായിരുന്നു. മലബാര്‍ യൂണിയന്‍ തുടക്കത്തില്‍ ൧൫൦ രൂപ കര്‍ഷകര്‍ക്ക്‌ ഇളവ്‌ അനുവദിച്ചിരുന്നത്‌ പിന്നീട്‌ ൧൦൦ ആക്കി വെട്ടിച്ചുരുക്കുകയായിരുന്നു. വിലക്കയറ്റത്തിണ്റ്റെ പേര്‌ പറഞ്ഞാണ്‌ ഇപ്പോള്‍ നിലവിലുള്ള സബ്സിഡി പോലും എടുത്തുകളഞ്ഞത്‌. കര്‍ഷകനെ സഹായിക്കാനെന്ന പേരിലാണ്‌ മില്‍മ ലിറ്ററിന്‌ നാളെ മുതല്‍ ൫ രൂപ വില കൂട്ടുന്നത്‌. എന്നാലിത്‌ നടപ്പിലാക്കുന്നതിന്‌ മുമ്പ്‌ സബ്സിഡി എടുത്തുകളഞ്ഞത്‌ കര്‍ഷകര്‍ക്ക്‌ ഇരുട്ടടിയായി മാറി. മറ്റ്‌ കമ്പനികളുടെ കാലിത്തീറ്റകള്‍ക്ക്‌ ചാക്കൊന്നിന്‌ ൬൫൦ രൂപ വിലയീടാക്കുമ്പോള്‍ മില്‍മയുടേതിന്‌ ൬൮൫ രൂപയാണ്‌ വില. അതിലാണ്‌ ൧൦൦ രൂപ സബ്സിഡി നല്‍കിയിരുന്നത്‌. എന്നാല്‍ വിലക്കയറ്റത്തിണ്റ്റെ പേര്‌ പറഞ്ഞ്‌ ഇത്‌ ഇല്ലാതാക്കിയ നടപടി മില്‍മയുടെ ഇരട്ടത്താപ്പാണെന്ന്‌ വിവിധ കര്‍ഷക സംഘങ്ങള്‍ ആരോപിച്ചു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick