കോട്ടയം: പത്രപ്രവര്‍ത്തകരുടെയും ജീവനക്കാരുടെയും സേവനവേതന പരിഷ്കരണത്തിനുള്ള ജസ്റ്റീസ് മജീദിയ വേജ്ബോര്‍ഡ് ശുപാര്‍ശകള്‍ അംഗീകരിച്ച സുപ്രിംകോടതി വിധിയെ കേരള ന്യൂസ്പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന് സംസ്ഥാനപ്രസിഡന്റ് ഇ വി രവീന്ദ്രനും ജനറല്‍ സെക്രട്ടറി ഗോപന് നമ്പാട്ടും സ്വാഗതം ചെയ്തു.
8 വര്‍ഷമായി രാജ്യത്തെ മാധ്യമപ്രവര്‍ത്തകര്‍ വേതനപരിഷ്കരണത്തിനായുള്ള പോരാട്ട ം തുടരുകയാണ്. ഫെഡറേഷന് ഉയര്‍ത്തിയ വാദങ്ങള്‍ കോടതി അംഗീകരിച്ചിരിക്കുകയാണ്. 2011 നവംബര്‍ 11ന് കേന്ദ്ര ഗവണ്മെന്റ് അംഗീകരിച്ച വേജ്ബോര്‍ഡ് ശുപാര്‍ശ ചോദ്യം ചെയ്ത് ചില മാധ്യമസ്ഥാപനങ്ങളാണ് സുപ്രിംകോടതിയെ സമീപിച്ചത്.
കോടതിവിധി കണക്കിലെടുത്ത് എല്ലാ പത്രസ്ഥാപനങ്ങളും വേജ്ബോര്‍ഡ് ശുപാര്‍ശ എത്രയും വേഗം നടപ്പാക്കണമെന്ന് മാനേജ്മെന്റിനോടും വേജ്ബോര്‍ഡ് മോണിറ്ററിങ് കമ്മിറ്റി അടിയന്തിരമായി രൂപീകരിക്കണമെന്ന് സംസ്ഥാന ഗവണ്മെന്റിനോടും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: