ഹോം » പ്രാദേശികം » കാസര്‍കോട് » 

യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

September 4, 2011

നീലേശ്വരം: യുവതിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി. പുറത്തേക്കൈയിലെ സുഭാഷിണ്റ്റെ ഭാര്യ പി.അശ്വതി (23) യുടെ ജഡമാണ്‌ കണ്ടെത്തിയത്‌. ഇന്നലെ രാവിലെ പുറത്തേക്കൈ പുഴയില്‍ ബോട്ട്‌ ജെട്ടിക്കടുത്ത്‌ നിര്‍ത്തിയിട്ട ബോട്ടിണ്റ്റെ കയറില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലാണ്‌ മൃതദേഹം കണ്ടത്‌. കഴിഞ്ഞ ദിവസം രാത്രി ഒന്നരയോടെ അശ്വതി സ്വന്തം വീട്ടില്‍ നിന്ന്‌ ഇറങ്ങിപ്പോയതാണെന്ന്‌ പറയുന്നു. പുറത്തേക്കൈയിലെ മാക്കനായി കുഞ്ഞിരാമണ്റ്റെയും കല്യാണിയുടെയും മകളാണ്‌. ഇപ്പോള്‍ പ്രസവിച്ച കുട്ടിയെ കൂടാതെ ഒരു വയസ്സുള്ള മറ്റൊരു കുട്ടികൂടി അശ്വതിക്കുണ്ട്‌. മൃതദേഹം നീലേശ്വരം പോലീസ്‌ ഇന്‍ക്വസ്റ്റ്‌ നടത്തി. പോസ്റ്റു മാര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയി.

Related News from Archive
Editor's Pick