ഹോം » പ്രാദേശികം » കോട്ടയം » 

മതവും ജാതിയും ദൈവസൃഷ്ടിയല്ലെന്നു ഗുരുദേവന്‍ തെളിയിച്ചു

September 4, 2011

വൈക്കം: മനുഷ്യരെ തമ്മിലകറ്റുന്ന മതജാതിഭേദങ്ങള്‍ സ്വാര്‍ത്ഥ മോഹികളുടെ സൃഷ്ടിയാണെന്നും അവ ദൈവത്തിണ്റ്റെ പേരില്‍ പ്രചരിപ്പിച്ചവര്‍ അന്ധവിശ്വാസികളാണെന്നും ശ്രീനാരായണഗുരുദേവന്‍ ലോകത്തിനു ബോദ്ധ്യപ്പെടുത്തിക്കൊടുത്തുവെന്നു കേന്ദ്രമന്ത്രി വയലാര്‍ രവി പ്രസ്താവിച്ചു. ശിവഗിരി മഠത്തിണ്റ്റെ ആശ്രമശാഖയായ ഉദയനാപുരം ശ്രീനാരായണ കേന്ദ്രത്തോടനുബന്ധിച്ചുള്ള ദിവാകരന്‍ സ്മാരക വൃദ്ധസദന സമര്‍പ്പണസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ ശിവഗിരിമഠം ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ അദ്ധ്യക്ഷത വഹിച്ചു. ഗുരുധര്‍മ്മ പ്രചാരണസഭ കേന്ദ്രസമിതി സെക്രട്ടറി സ്വാമി ഗുരുപ്രസാദ്‌ ലൈബ്രറി മ്യൂസിയം പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു. സ്വാമി അനശ്വരാനന്ദ, സഭ ജില്ലാ പ്രസിഡണ്റ്റ്‌ വെച്ചൂറ്‍ രമണന്‍, സെക്രട്ടറി ഇ.എം.സോമനാഥന്‍, ഉദയനാപുരം പള്ളി വികാരി ഫാദര്‍ കുര്യന്‍ മുതുകാടന്‍, പത്മനാഭന്‍ വൈദ്യര്‍, ശ്രീനാരായണകേന്ദ്രം സെക്രട്ടറി പി.വി.സലീം എന്നിവര്‍ പ്രസംഗിച്ചു.

Related News from Archive
Editor's Pick