ഹോം » പൊതുവാര്‍ത്ത » 

മുന്‍ മന്ത്രി ജനാര്‍ദ്ദന്‍ റെഡ്ഡിയെ സി.ബി.ഐ അറസ്റ്റ് ചെയ്തു

September 5, 2011

ബംഗളൂരു: കര്‍ണാടക മുന്‍ മന്ത്രി ജനാര്‍ദ്ദന്‍ റെഡ്ഡിയെയും ബന്ധു ശ്രീനിവാസ റെഡ്ഡിയെയും സി.ബി.ഐ അററ്റ് ചെയ്തു. ബെല്ലാരി അനധികൃത ഖനനവുമായി ബന്ധപ്പെട്ട് 2009ല്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ പ്രകാരമാണ് അറസ്റ്റ്.

ഇന്നു പുലര്‍ച്ചെ റെഡ്‌ഡിയുടെ വസതിയിലും ഓഫിസുകളിലും സി.ബി.ഐ റെയ്‌ഡ്‌ നടത്തിയി. പിന്നീട്‌ അജ്ഞാത കേന്ദ്രത്തിലെത്തിച്ച്‌ റെഡ്ഡിയെ ചോദ്യം ചെയ്യലിന്‌ ശേഷം അറസ്റ്റ്‌ ചെയ്യുകയായിരുന്നു. റെഡ്ഡിയെ ചോദ്യം ചെയ്യലിനായി ഹൈദരാബാദിലേക്കു കൊണ്ടു പോയി. ഒബുലപുരം മൈനിങ് കമ്പനി ഡയറക്ടറാണ് ശ്രീനിവാസ റെഡ്ഡി.

ഖനനവുമായി ബന്ധപ്പെട്ട് ജനാര്‍ദ്ദന്‍, കരുണാകര റെഡ്ഡി സഹോദരന്മാര്‍ക്കെതിരേ ലോകായുക്ത നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കര്‍ണാടകയില്‍ നിന്ന് ഇരുമ്പയിര് കടത്തിയതായാണ് ഇവര്‍ക്കെതിരേ ലോകായുക്ത സന്തോഷ് ഹെഗ്ഡെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നത്.

ഖനനവുമായി ബന്ധപ്പെട്ട് ഇന്നലെ ബി. ശ്രീരാമുലു നിയമസഭാംഗത്വം രാജി വച്ചിരുന്നു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick