ഹോം » പൊതുവാര്‍ത്ത » 

ഡോ.പീറ്റര്‍ തുരുത്തിക്കോണം അന്തരിച്ചു

September 5, 2011

കൊച്ചി: വിജയപുരം രൂപതാ മുന്‍ മെത്രാന്‍ ഡോ. പീറ്റര്‍ തുരുത്തിക്കോണം (82) അന്തരിച്ചു. ഇന്ന്‌ പുലര്‍ച്ചെ 6.50ന്‌ എറണാകുളം ലേക്ക്ഷോര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ഭൗതികശരീരം ഇന്ന്‌ ഉച്ചയ്ക്ക്‌ 12ന്‌ വിജയപുരം അരമനയില്‍ എത്തിക്കും. തുടര്‍ന്ന്‌ അഞ്ച് മണിക്ക് വിമലഗിരി കത്തീഡ്രലിലേക്ക്‌ മാറ്റും.

ഇന്ന്‌ ഉച്ചയ്ക്ക്‌ ചേരുന്ന യോഗത്തിനുശേഷം മാത്രമേ സംസ്കാര സമയം നിശ്ചയിക്കുകയുള്ളൂവെന്ന്‌ വികാരി ജനറാള്‍ റവ. ഡോ. ജോസ്‌ നവാസ്‌ അറിയിച്ചു. വിമലഗിരി കത്തീഡ്രലില്‍ പ്രത്യേകം തയ്യാറാക്കിയ കല്ലറയിലായിരിക്കും സംസ്കരിക്കുക. കടുത്ത പ്രമേഹരോഗത്തെ തുടര്‍ന്ന്‌ കഴിഞ്ഞയാഴ്ചയാണ്‌ പിതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.

18 വര്‍ഷത്തോളം വിജയപുരം രൂപതയില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1929 ഓഗസ്റ്റ്‌ ഒന്നിന്‌ തിരുവല്ല വള്ളങ്കുളം ജോസഫ്‌- ഏലിയാമ്മ ദമ്പതികളുടെ മകനായി ജനിച്ച ഡോ. പീറ്റര്‍ തുരുത്തിക്കോണം ബിഷപ്പ്‌ ഡോ. ജോസഫ്‌ അട്ടിപേറ്റിയില്‍ നിന്നും 1959 മാര്‍ച്ച്‌ 12ന്‌ വൈദിക പട്ടം സ്വീകരിച്ചു. തിരുവഞ്ചൂര്‍, കാഞ്ഞിരപ്പാറ, വടവാതൂര്‍, ചെങ്ങളം ഇടവകളില്‍ വികാരിയായി സേവനം അനുഷ്ഠിച്ചു.

1966ല്‍ രൂപതയുടെ ചാന്‍സലര്‍, രൂപതാധ്യക്ഷന്‍ ബിഷപ് അംബ്രോസ് അബസോളോയുടെ സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചു. 2006 മുതല്‍ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു.

Related News from Archive
Editor's Pick