ഹോം » വാര്‍ത്ത » 

മുംബൈ വിമാനത്താവളത്തിലെ റണ്‍‌വേ തുറന്നു

September 5, 2011

മുംബൈ: കഴിഞ്ഞ മൂന്നു ദിവസമായി അടച്ചിട്ട മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍‌വേ തുറന്നു. പുലര്‍ച്ചെ 1.17 ഓടെ റണ്‍വേ പുനഃസ്ഥാപിച്ചതായി എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. രാവിലെ 6.51ഓടെ റണ്‍വേയുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമായി.

വിവിധ വകുപ്പുകളിലായി 200ഓളം തൊഴിലാളികളാണ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത്. റണ്‍വേ അടച്ചിട്ടതിനാല്‍ നിരവധി വിമാനങ്ങള്‍ റദ്ദാക്കുകയും വഴിതിരിച്ചു വിടുകയും ചെയ്തിരുന്നു. കഴിഞ്ഞ വെളളിയാഴ്ചയാണ് ഇസ്താംബുളില്‍ നിന്നെത്തിയ ടര്‍ക്കിഷ് വിമാനം ടാക്സിവേയില്‍ തെന്നി മാറിയത്.

വിമാനം ചെളിയില്‍ പുതഞ്ഞതിനാല്‍ വന്‍ അപകടം ഒഴിവായി. വിമാനത്തില്‍ 104 യാത്രക്കാര്‍ ഉണ്ടായിരുന്നു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

വാര്‍ത്ത - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick