ഹോം » വാര്‍ത്ത » 

യു.ഡി.എഫ് നേതാക്കളെ രക്ഷിക്കാന്‍ നെറ്റോ വ്യാജരേഖ ചമച്ചു – വി.എസ്

September 5, 2011

തിരുവനന്തപുരം: യു.ഡി.എഫ്‌ നേതാക്കളെ രക്ഷിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ ഡെസ്‌മണ്ട്‌ നെറ്റോ വ്യാജരേഖ ചമച്ചതായി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആരോപിച്ചു. നെറ്റോയുടെ നിലപാടുകള്‍ പോലീസ് സേനയ്ക്കു തന്നെ അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ ആദ്യം ചോര്‍ത്തല്‍ നടത്തി. ആ ചോര്‍ത്തല്‍ മറയ്ക്കാന്‍ വീണ്ടും ചോര്‍ത്തല്‍ തുടരുകയാണ്.

വ്യാജരേഖ ചമച്ചു മേലാളന്മാരെ രക്ഷിച്ചു ഖ്യാതി നേടാനാണു നെറ്റോ ശ്രമിക്കുന്നതെന്നും വീ.സ് പറഞ്ഞു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

വാര്‍ത്ത - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick