ഹോം » വാര്‍ത്ത » ലോകം » 

ജപ്പാനില്‍ ടലാസ്‌ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 29 ആയി

September 5, 2011

ടോക്കിയോ: ജപ്പാനില്‍ ടലാസ്‌ ചുഴലിക്കാറ്റിലും പേമാരിയിലും മണ്ണിടിച്ചിലും മരിച്ചവരുടെ എണ്ണം 29 ആയി. 56 പേരെ അപകടത്തില്‍ കാണാതായിട്ടുണ്ട്‌. വീടു വിട്ടു പോകാന്‍ പടിഞ്ഞാറന്‍ ജപ്പാനിലെ 46,000 പേര്‍ക്ക്‌ ജാഗത്രാ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.

ചുഴലിക്കാറ്റ്‌ ജപ്പാന്‍ കടലിന്‌ മുകളിലാണുള്ളത്‌. നാഷി കസ്‌തുര നഗരത്തില്‍ ഒരു നദി കരകവിഞ്ഞൊഴുകി ഏറെ വീടുകള്‍ക്ക്‌ നാശനഷ്‌ടമുണ്ടായി. ജപ്പാനിലെ മീറ്ററോളജിക്കല്‍ ഏജന്‍സിയുടെ കണക്കുകള്‍ പ്രകാരം ഏറെ കാലത്തിന്‌ ശേഷമാണ്‌ മൂന്നു ദിവസം തുടര്‍ച്ചയായി മഴ പെയ്‌തത്‌.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

ലോകം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick