ഹോം » പൊതുവാര്‍ത്ത » 

സ്വര്‍ണം പവന്‌ 21,280 രൂപ

September 6, 2011

കൊച്ചി: സ്വര്‍ണം പവന്‌ 21,280 രൂപ കൂടി പുതിയ റെക്കാഡിലെത്തി. ഗ്രാമിന്‌ 35 രൂപയും പവന്‌ 280 രൂപയുമാണ്‌ ഇന്ന് കൂടിയത്‌. ഗ്രാമിന്‌ 2660 രൂപ. ഇന്നലെ ഒരു ഗ്രാമിന്‌ 2625 ഉം പവന്‌ 21,000 രൂപയുമായിരുന്നു.

അമേരിക്കയിലെയും യൂറോപ്പിലെയും സാമ്പത്തിക പ്രതിസന്ധി കാരണം നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക്‌ മാറിയതാണ്‌ വില കയറുന്നതിന്‌ പ്രധാന കാരണമായി പറയുന്നത്‌. രാജ്യാന്തര വിപണിയിലെ വിലക്കയറ്റമാണ്‌ ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്‌.

ചരിത്രത്തില്‍ ആദ്യമായാണ്‌ സ്വര്‍ണവില ഒരു പവന്‌ 21,280 രൂപയിലെത്തുന്നത്‌. 21,200 രൂപയായിരുന്നു ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നു. സുസ്ഥിര നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണ്ണത്തിന് ആവശ്യക്കാര്‍ ഏറുന്നുണ്ട്‌.

പൊതുവാര്‍ത്ത - പുതിയ വാര്‍ത്തകള്‍
Related News from Archive

Editor's Pick